തിരുവനന്തപുരം: മതേതരത്വത്തെ തകർത്ത് ഇന്ത്യ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിരമിച്ച ഭാരവാഹികൾക്കുള്ള യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ ഭാരവാഹികളായ എൻ.കെ. ബെന്നി, ഇ.എൻ. ഹർഷകുമാർ, ബി. മോഹനചന്ദ്രൻ എന്നിവർ യാത്രഅയപ്പ് ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷനായി. കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉപഹാരസമർപ്പണം നടത്തി. വൈസ് പ്രസിഡന്റുമാരായ ഇ.കെ. അലിമുഹമ്മദ്, എസ്. രവീന്ദ്രൻ, എം.എം. ജാഫർഖാൻ, ജി.എസ്. ഉമാശങ്കർ, എ.രാജശേഖരൻ നായർ, സെക്രട്ടറിമാരായ എ.പി. സുനിൽ, എം. ഉദയസൂര്യൻ, എം.ജെ. തോമസ് ഹെർബിറ്റ്, വി.പി. ദിനേഷ്, കെ.കെ. രാജേഷ്ഖന്ന തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.എ. മാത്യു സ്വാഗതവും ട്രഷറർ പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.