വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിലെ ക്രിസ്മസ് ആഘോഷം ഇന്ന് വിവിധപരിപാടികളോടുകൂടി നടക്കും.രാവിലെ 9.30ന് നടക്കുന്ന ക്രിസ്മസ് സമ്മേളനം വിതുര തേവിയോട് ലത്തീൻകത്തോലിക്കാ ഇടവക വികാരിഫാദർ അനൂപ് കളത്തിൽതറ ഉദ്ഘാടനം ചെയ്യും.സ്കൂൾ പ്രിൻസിപ്പൽ ഡോ.രഞ്ജിത് അലക്സാണ്ടർ,അഡ്മിനിസ്ട്രറ്റീവ് മാനേജർ അഡ്വ.എൽ.ബീന എന്നിവർ നേതൃത്വം നൽകും.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.