കുഴിത്തുറ: തക്കലയിൽ മോട്ടോർ ബൈക്കിൽ ടെമ്പോയിടിച്ച് ഒരാൾ മരിച്ചു.തക്കല സ്വദേശി അഴകേശ് (45)ആണ് മരിച്ചത്.ഇന്നലെ ആയിരുന്നു സംഭവം.അഴകേശ് നഗർകോവിലിലുള്ള സ്വകാര്യ കോളേജിലെ ജീവനക്കാരനായിരുന്നു.രാവിലെ വീട്ടിൽ നിന്ന് കോളേജിൽ പോകവെ വില്ലിക്കുറിയിൽ വച്ചാണ് അപകടം .എതിരെ വന്ന ടെമ്പോ ബൈക്കിൽ ഇടിക്കുകയായിരുന്നു.ബൈക്കിൽ നിന്ന് വീണ അഴകേശ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഡ്രൈവർ മധുര സ്വദേശി അൻസാരിയെ (33)അറസ്റ്റുചെയ്തു. .
|