കിളിമാനൂർ:പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാൻ പഞ്ചായത്ത് അംഗങ്ങൾ കത്ത് നൽകി. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.എൽ.അജീഷ്,കെ.എസ്.ഷിബു, എന്നിവരാണ് 26 ന് ചേരുന്ന ഭരണ സമിതി യോഗത്തിൽ പ്രമേയ അവതരണ അനുമതിക്ക് കത്ത് നൽകിയത്. പൗരത്വ ബിൽ വർഗീയമായി പൗരനെ ഭിന്നിപ്പിക്കുന്നതാണന്നും ഭരണഘടന വിഭാവന ചെയ്യുന്നു അനുഛേദം 14 ന്റെ ലംഘനമാണന്നും ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്ന ബിൽ പിൻവലിക്കണമെന്ന പ്രമേയത്തിനാണ് പഞ്ചായത്ത് അംഗങ്ങൾ കത്ത് നൽകിയത്