ബാലരാമപുരം:നേപ്പാളിൽ നടന്ന ഇന്റോ – നേപ്പാൾ അന്തർദേശീയ ആർച്ചെറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സ്വർണം-വെള്ളിമെഡലുകൾ നേടി നാടിന് കല്ലിയൂരിന് അഭിമാനമായിമാറിയ സഹോദരങ്ങളായ ആന്റോയേയും ആൻസിയേയും മന്ത്രി ജി.രവീന്ദ്രനാഥ് ആദരിച്ചു.ഇരുവരും ബി.ടെക് വിദ്യാർത്ഥികളാണ്.മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ എൻ.ഡി മാത്യൂവും അദ്ധ്യാപിക സുജയുമാണ് മാതാപിതാക്ൾ സി.പി.ഐ ലോക്കൽ കമ്മിറ്റിയും ഉപഹാരം നൽകി ആദരിച്ചു.മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ആർ.ശ്രീരാജ്, പി.അനിൽകുമാർ, സോമശേഖരൻ നായർ, ശിവദത്ത് എന്നിവർ പങ്കെടുത്തു.