തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 8ാമത് വാർഷിക പൊതുയോഗവും ശിവഗിരി തീർത്ഥാടനവ്രതാരംഭവും ഇന്ന് നടക്കും. വൈകിട്ട് 3.30ന് പേട്ട റെയിൽവേ സ്റ്റേഷന് സമീപം കെ. ബാലകൃഷ്‌ണൻ മെമ്മോറിയൽ ഹാളിൽ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ഡോ. എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സ്വാമിനി ശാന്തിമയി മാത അനുഗ്രഹ പ്രഭാഷണം നടത്തും. അരുവിപ്പുറം അശോകൻശാന്തി, ഗുരുധർമ്മപ്രചാരണസഭ കോ ഓർഡിനേറ്റർ കെ. ജയധരൻ എന്നിവർ വ്രതാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി വരണാധികാരിയായിരിക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് ചെയർമാൻ അറിയിച്ചു. ഫോൺ: 9895113512.