വിതുര: പുരോഗമന കലാസാഹിത്യസംഘം വിതുര ഏരിയാസമ്മേളനം ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാഹാളിൽ നടന്നു. പ്രതിഭാസംഗമം, കവിയരങ്ങ്, പുസ്‌തകപ്രദർശനം എന്നിവ ഉണ്ടായിരുന്നു. പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സി. അശോകൻ ഉദ്ഘാടനം ചെയ്‌തു. എൻ. ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കാരക്കാമണ്ഡപം വിജയകുമാർ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി, അഡ്വ.എൻ. ഷൗക്കത്തലി, പേരയം ശശി, ചായം ധർമ്മരാജൻ, കെ. വിദ്യാധരൻ, വിതുര ശിവനാഥ്, ഡോ.കെ. ഷിബു, കെ. വിജയകുമാർ, വിമൽപേരയം, രമ്യാ രവിബാലൻ, സജീവ്പിള്ള, വി. രാജഗോപാൽ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി. എൻ. ഗോപാലകൃഷ്‌ണൻ (പ്രസിഡന്റ്),​ സി.കെ. സദാശിവൻ, രമ്യാരവിബാലൻ (വൈസ് പ്രസിഡന്റുമാർ) ഡോ.കെ. ഷിബു (സെക്രട്ടറി) ആർ. കവിത, വി.പി. സജികുമാർ (ജോയിന്റ് സെക്രട്ടറിമാർ) വി.ബിനുകുമാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.