vld-1

വെള്ളറട: മലയോര മേഖലയിലെ പ്രധാന പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളായ അമ്പൂരിപ്രാഥമീകാരോഗ്യ കേന്ദ്രത്തേയും കുന്നത്തുകാൽ പ്രാഥമീകാരോഗ്യ കേന്ദ്രത്തെയും മന്ത്രി കെ.കെ. ഷൈലജ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. യോഗങ്ങളിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അമ്പൂരി മായത്തു പ്രവത്തിക്കുന്ന ആശുപത്രി അങ്കണത്തിൽ നടന്ന കുടുംബാരോഗ്യ കേന്ദ്ര ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജി, വൈസ് പ്രസിഡന്റ് അനിതാ മധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലതാ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷിജു, അമ്പിളി പുത്തൂർ, സുലയ്യ ഷംനാദ്, കുമാരി ഷീബ, കുടപ്പനമൂട് ബാദുഷ, ഡോ. പ്രദീപ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകകുമാർ തുടങ്ങിയവർമ പങ്കെടുത്തു.
കുന്നത്തുകാൽ ആശുപത്രി വളപ്പിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡോ. സി.എസ്. ഗീതാരാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ അദ്ധ്യക്ഷ കെ.എസ്. ഷിബാറാണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സജിത, ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ അദ്ധ്യക്ഷൻ മണവാരി ബിനുകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രികണ്ഠൻ, ഡോ. വിജയദാസ് തുടങ്ങിയവർ സംസാരിച്ചു. മായത്ത് നിർമ്മിച്ച ഹെൽത്ത് സബ്സെന്ററും, അങ്കണവാടിമന്ദിരവുംകുന്നത്തുകാൽ ആയൂർവേദ ആശുപത്രിയിൽ പണികഴിപ്പിച്ച യോഗാ സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു.

ക്യാപ്ഷൻ: കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ഷൈലജ നിർവഹിക്കുന്നു