ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠന മുറിയുടെ താക്കോൽ, ഫർണിച്ചർ, ലാപ്ടോപ്പ് എന്നിവയുടെ വിതരണവും 21ന് വൈകിട്ട് 5ന് കച്ചേരി ജംഗ്ഷനിൽ അഡ്വ. ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർമാൻ എം.പ്രദീപ് അദ്ധ്യക്ഷത വഹിക്കും.ആർ.എസ്.രേഖ,​ആർ.രാജു,​എ.റുഖൈനത്ത്,​ എസ്.ജമീല,​അവനവഞ്ചേരി രാജു,​സി.പ്രദീപ്,​എസ്.വിശ്വനാഥൻ,​എം.അനിൽകുമാർ,​അഡ്വ.സി.ജെ.രാജേഷ് കുമാർ,​ എസ്.സന്തോഷ്,​പി.ആർ.ശ്രീജ എന്നിവർ സംസാരിക്കും.