പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 14 മുതൽ 17 വരെയും മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 21 മുതൽ 24 വരെയും നടത്തും.
ഒന്നാം സെമസ്റ്റർ ബി.പി.എ വയലിൻ പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 28 മുതൽ 30 വരെയും അഞ്ചാം സെമസ്റ്റർ ബി.പി.എ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 6 മുതൽ 10 വരെയും അഞ്ചാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതലും ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
പരീക്ഷാകേന്ദ്രം
31 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസ കേന്ദ്രം - 2017, 2018 അഡ്മിഷൻ) റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്ക് ഗവ.ആർട്സ് കോളേജ്, എം.ജി കോളേജ്, ഗവ.സംസ്കൃത കോളേജ്, എൻ.എസ്.എസ് കോളേജ് നിലമേൽ, ഗവ.കോളേജ് ആറ്റിങ്ങൽ, വിമൻസ് കോളേജ്, തിരുവനന്തപുരം, വി.ടി.എം.എൻ.എസ്.എസ് കോളേജ് ധനുവച്ചപുരം, കെ.യു.സി.ടി.ഇ കാര്യവട്ടം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വിദൂരവിദ്യാഭ്യാസകേന്ദ്രം (എസ്.ഡി.ഇ) കാര്യവട്ടത്തും, എം.എസ്.എം കോളേജ്, കായംകുളം, ടി.കെ.എം കോളേജ്, എൻ.എസ്.എസ് കോളേജ് പന്തളം, എസ്.എൻ കോളേജ്, കൊല്ലം, ബി.ജെ.എം ചവറ, എൻ.എസ്.എസ് കോളേജ്, ചേർത്തല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലത്തും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷ എഴുതണം.
പരീക്ഷാഫീസ്
ജനുവരി 29 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 9 വരെയും ഫീസടയ്ക്കാം.
പരീക്ഷാഫലം
എം.ഫിൽ പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, ലിംഗ്വിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് 2018 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
കമ്മ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആറാമത് ബാച്ചിൽ സീറ്റൊഴിവുണ്ട്. 30 നകം അപേക്ഷിക്കുക. ഫോൺ: 9446827141