ആറ്റിങ്ങൽ: വിളക്ക് കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ 22ന് വൈകിട്ട് 5ന് കുമാരനാശാന്റെ
' ചിന്താവിഷ്ടയായ സീത ' ചർച്ചചെയ്യും. ഡോ.ബി. ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. നാട്ടരങ്ങിൽ വക്കം സുകുമാരന്റെ ' അമ്മേ നീയെത്ര ധന്യ ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്യും.