ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും പൗരത്വ ഭേദഗതി ബില്ലിനെതിരെ ചങ്ങല കോർത്ത് പ്രതിഷേധിച്ചു.ഇന്ത്യ എന്റെ രാജ്യമാണെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ അതിനെ വെട്ടിമുറിക്കാൻ അനുവദിക്കുകയില്ലെന്നും അവർ പ്രതിജ്ഞയും എടുത്തു.കൊല്ലം ജില്ല ഗ്രന്ഥശാല സംഘം പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.ഡോ.സുനിൽ രാജ് ,​ഡോ.കെ.ബി.ശെൽവ മണി,എസ്.പ്രവീൺ ചന്ദ്ര,അജിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.