വർക്കല:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രിയദർശിനി ആദർശ് ലൈവിലി മൂവ്മെന്റിന്റെ (പാം) ആഭിമുഖ്യത്തിൽ വർക്കല മൈതാനത്ത് മാനിഷാദ എന്ന പേരിൽ ഏകദിന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.പാമിന്റെ 41 ഭാരവാഹികൾ രാവിലെ 8 മുതൽ രാത്രി 8 വരെ ഉപവസിക്കുകയും വൈകിട്ട് ജനകീയ സംഗമം നടത്തുകയും ചെയ്തു.പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികളായ അനന്യ.പി,അധീന.പി എന്നിവരാണ് മാനിഷാദ പരിപാടി ഉദ്ഘാടനം ചെയ്തത്.പാം ചെയർമാൻ പി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു.ദീപഅനിൽ,അഡ്വ. ഇ.റിഹാസ്,കെ.രഘുനാഥൻ, വെട്ടൂർ പ്രതാപൻ,എം.എൻ.റോയി, എ.കെ.ആസാദ്,എൻ.കെ.പി.സുഗതൻ,വെട്ടൂർബിനു, മന്മോഹൻ തുടങ്ങിയവർ സംസാരിച്ചു.വൈകിട്ട് നടന്ന ജനകീയ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി പി.സോണാൾജി ഉദ്ഘാടനം ചെയ്തു.ജ്യോതി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.കെ.ആർ.അനിൽകുമാർ,വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിംഹുസൈൻ,രവീന്ദ്രൻഉണ്ണിത്താൻ,പളളിക്കൽ അസ്ബർ തുടങ്ങിയവർ സംസാരിച്ചു.രാജ്യം ഭയം വരയ്ക്കുമ്പോൾ എന്ന കവിത അൻസാർ വർണ്ണന ചൊല്ലി.ഡോ.ചന്ദ്രമോഹൻ നാരങ്ങാനീരു നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്.