ബാലരാമപുരം : ബഹുജനസമിതിയുടെ ആഭിമുഖ്യത്തിൽ 21ന് മതേതരസംഗമം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. 2019 ലെ എം.വി.ആർ സ്മാരക അവാർഡ്, എൽ.ഡി.എഫ് നെയ്യാറ്റിൻകര നിയോജമണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാറിന് നൽകും. സമിതി കൺവീനർ ആമിന എൻ.എസ്. അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ്, നെയ്യാറ്റിൻകര ലത്തീൻ രൂപത ഫാ.ജി. ക്രിസ്തുദാസ്, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം. ബഷീർ, സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സമിതി പ്രസിഡന്റ് എം. നിസ്‌താർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹാജി ഇ.എം. ബഷീർ, നെയ്യാറ്റിൻകര തഹസിൽദാർ കെ. മോഹനകുമാർ, മുൻ തഹസിൽദാർ എസ്. കുമരേശൻ, സി.എം.പി സംസ്ഥാന സെക്രട്ടറി സഹീഷ് ബാബു, ഗോൾഡ് മർച്ചന്റ് താലൂക്ക് പ്രസിഡന്റ് അഭിഷേകം ബെന്നി കുര്യാക്കോസ് എന്നിവർ പങ്കെടുക്കും.