വെള്ളറട: വെള്ളറട പഞ്ചായത്തിലെ കൂതാളിയിൽ തൊഴിലുറപ്പ് പണിക്കിടെ ആറാട്ടുകുഴി മരുതുംമൂട്ടുകാല വീട്ടിൽ ഗോപിയുടെ ഭാര്യ വിജയമ്മ (62) കുഴഞ്ഞുവീണ് മരിച്ചു. വീടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയിൽ ഇന്നലെ രാവിലെ ഒൻപതേകാലോടുകൂടിയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തെ വെള്ളറട സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു . മക്കൾ: ബൈജു, ഷൈജു, മരുമക്കൾ: കല, നന്ദകുമാർ. സംസ്കാരം ഇന്ന് ശാന്തി കവാടത്തിൽ .