വെഞ്ഞാറമൂട്: ആരോഗ്യമേഖലയിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മാണിക്കൽ കുടുംബാരോഗ്യ കേന്ദ്രം കോലിയക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പകർച്ചവ്യാധികളെ ഉൾപ്പെടെ പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. ജനകീയ കൂട്ടായ്മയിൽ ആരോഗ്യമേഖലയിൽ പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശലഭം നഴ്സുമാർക്ക് ടാബ് ലറ്റ് കമ്പ്യൂട്ടർ നൽകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത സ്വാഗതം പറഞ്ഞു. മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട പമീല വിമൽരാജിനെ ഡി.കെ മുരളി എം.എൽ.എ ആദരിച്ചു. കോലിയക്കോട് എൻ കൃഷ്ണൻ നായർ, ഡോ.ജോസ് ജി.ഡിക്രൂസ്, ഡോ.പി.വി.അരുൺ, കെ.ഷീലാകുമാരി, കുതിരകുളം ജയൻ, എസ്.ലേഖകുമാരി, ഡി.ശാന്തകുമാരി, ജി.സദാശിവൻനായർ, എസ്.പ്രേംശങ്കർ, ഡോ.ടി.എസ്. ഹീര, എം.എസ് രാജു, എം.അനിൽകുമാർ,ഇ.എ.സലിം തുടങ്ങിയവർ സംസാരിച്ചു.