തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ ജി.എസ്.ടി കൗൺസിൽ കൈകൊണ്ട തീരുമാനം പിൻവലിക്കണമെന്ന് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കൗൺസിൽ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾ 20ന് ഏജീസ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തുമെന്ന് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ജില്ലാപ്രസിഡന്റ് കെ.എസ്. മധുസൂദനൻനായർ, ജില്ലാ ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ അറിയിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.