തിരുവനന്തപുരം:തോന്നയ്ക്കൽ എ.ജെ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി എൻ.എസ്.എസ് യൂണിറ്റിന്റെ ലഹരിവിരുദ്ധ യൂണിറ്റ് (വിമോചനം) അഡിഷണൽ എക്സൈസ് കമ്മിഷണർ ഡി. രാജീവ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കെ.വൈ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഇ.അബ്ദുൽ റഹിം,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.കുമാർ,കോളേജ് യൂണിയൻ ചെയർമാൻ ജെ.ബി ജിബിൻ,എൻ.എസ്.എസ് വളണ്ടിയർ രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു.റിട്ട. മെഡിക്കൽ കോളേജ് സൈക്കോളജിസ്റ്റ് എൽ.ആർ മധുജൻ ബോധവത്കരണ ക്ലാസ് നയിച്ചു.