തിരുവനന്തപുരം: കേരളകൗമുദി, ലയൺസ് ക്ലബ് തിരുവനന്തപുരം സിറ്റി, ഗവ. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീചിത്രാഹോമിൽ സംഘടിപ്പിക്കുന്ന ക്രിസ്‌മസ് പുതുവത്സരാഘോഷം നാളെ നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫാ. ഡോ. ടി. നിക്കോളാസ് നിർവഹിക്കും. അദ്ദേഹം ക്രിസ്‌മസ് സന്ദേശം നൽകും. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ മുഖ്യാതിഥിയായിരിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ, ശ്രീചിത്രാ ഹോം സൂപ്രണ്ട് കെ. ഉഷ, ഗവ. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് 'വെളിച്ചം' യൂണിറ്റ് പ്രസിഡന്റ് നരേന്ദ്രൻ, സെക്രട്ടറി ഇർഷാദ്, ഷബീബ്, ജെൻസാം ബോബി, ദർശൻ, സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് അജിത് പട്ടാഴി, സെക്രട്ടറി ബിനു.കെ. സുകു, ട്രഷറർ അനീഷ്, വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ വിജയകുമാർ, ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ.ജി. കൊട്ടറ, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ കല. എസ്.ഡി, ലയൺസ് ക്ലബ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മാജിക് പ്ലാനറ്റിലെ അശ്വിൻ വിജയ് അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കും.