വർക്കല:ഗുരുധർമ്മ പ്രചരണസംഘം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ശങ്കറുട ജന്മഗ്രാമമായ പുത്തൂരിൽ നിന്നും ശിവഗിരിയിലേക്ക് വരുന്ന തീർത്ഥാടന പദയാത്രയ്ക്ക് വർക്കലയിൽ സ്വീകരണം നൽകും. 30ന് ജില്ലാ അതിർത്തിയായ കാപ്പിൽ പാലത്തിൽ വച്ച് വർക്കലമോഹൻദാസിന്റെ നേതൃത്വത്തിൽ പദയാത്രയെ സ്വീകരിക്കും.തുടർന്ന് എസ്.എൻ.ഡി.പി യോഗം ശാഖാ ഹാളിൽ നടക്കുന്ന സമ്മേളനം മോഹൻശങ്കർ ഉദ്ഘാടനം ചെയ്യും.ജാഥാ ക്യാപ്റ്റൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തും.മജിഷ്യൻ വർക്കല മോഹൻദാസ്, എസ്.ശാന്തിനി,ഓടനാവട്ടം എം.ഹരീന്ദ്രൻ എന്നിവർ സംസാരിക്കും.12.30ന് ഇടവ പാലക്കാവ് ദേവിക്ഷേത്ര സന്നിധിയിലും 2.30ന് ഇടവ ഗുരുമന്ദിരത്തിലും 3.30ന് വെൺകുളം സി.കേശവൻ ഹാളിലും രാത്രി 8.15ന് വർക്കല നെഴ്സിംഗ്ഹോമിലും പദയാത്രയെ സ്വീകരിക്കും. നെഴ്സിംഗ് ഹോം അങ്കണത്തിൽ ഡോ.എൻ.വിജയൻ അനുസ്മരണ സമ്മേളനം നടക്കും. രാത്രി 9ന് പദയാത്ര മഹാസമാധിയിൽ സമാപിക്കും.