വെഞ്ഞാറമൂട്: മണിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു.യു.ഡി.എഫ് സർക്കാരിന്റെ കലത്ത് പാലോട് രവിയുടെ എം.എൽ.എ ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മന്ദിരത്തിന്റെ നിർമ്മാണ ഫണ്ടിന്റെ കാര്യം മറച്ചുവച്ച് പ്രചാരണ നോട്ടീസ് പുറത്തിറക്കിയെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. എം.പിയും മുൻ എം.എൽ.എയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം കോലിയക്കോട്ട് ഒരു താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്തു തന്നെ പണി ആരംഭിക്കുകയും ചെയ്തു. പണി പൂർത്തീകരിച്ച ഈ കെട്ടിടത്തിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം ആരംഭിക്കുന്നത്. എന്നാൽ ഈ ഫണ്ടിന്റെ കാര്യം രേഖപ്പെടുത്താതെയാണ് ഉദ്ഘാടന നോട്ടീസ് പുറത്തിറക്കിയതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.