ബാലരാമപുരം : നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്ക് ഉൾപ്പെടുത്തി നെയ്യാറ്റിൻകര ജില്ല രൂപീകരിച്ചാൽ മാത്രമേ ഇൗ പ്രദേശങ്ങളിലെ പിന്നോക്ക അവസ്ഥയ്ക്ക് പരിഹാരമാകുകയുള്ളൂവെന്നും പല സംസ്ഥാനങ്ങളിലും പുതിയ ജില്ല രൂപീകരിക്കുമ്പോൾ കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കാൻ സാധ്യമല്ലായെന്ന സർക്കാർ നയം ജനദ്രോഹമാണെന്ന് സി.എം.പി നേതാവ് എം. നിസ്‌താർ താലൂക്ക് വികസന യോഗത്തിൽ ആവശ്യപ്പെട്ടു.