വർക്കല:മണമ്പൂർ നാലിമുക്ക് പൗരാവലിയും എസ്എൻഡിപി യോഗം ഒറ്രൂർ ശാഖയും സംയുക്തമായി 30ന് വൈകിട്ട് 3ന് ശിവഗിരി തീർത്ഥാടന പദയാത്ര നടത്തുവാൻ തീരുമാനിച്ചു.മണമ്പൂരിൽ നിന്നും ആരംഭിക്കുന്ന തീർത്ഥാടന പദായാത്ര ഒറ്രൂർ ശാഖയിലെത്തി അവിടെ നിന്നും സംയുക്തമായി ശിവഗിരിയിലേക്ക് പുറപ്പെടും.ഒറ്രൂർ എം.പരമേശ്വരരു വാളക്കോട്ടുമഠം പദയാത്ര ഉദ്ഘാടനം ചെയ്യും. എ.രാജൻ ഫ്ലാഗ് ഒഫ് ചെയ്യും.