തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ജയ്‌ഹിന്ദ് പൗരാവകാശ സംരക്ഷണ സമിതി പ്രതിഷേധ യോഗം നടത്തി.സംസ്ഥാന പ്രസിഡന്റ് വട്ടപ്പാറ പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കടക്കുളം രാധാകൃഷ്ണൻ,വിഴിഞ്ഞം ഹനീഫ,എം.ബിനാൻസ്,ഡിക്സൺ മംഗലപുരം,റോബിൻസൺ നെടുമങ്ങാട്,കോവളം രവീന്ദ്രൻ,ഒ.സുകുമാരൻ, ഷൈനി,വത്സല തുടങ്ങിയവർ സംസാരിച്ചു.