മുടപുരം: ജനകീയാസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "ജൈവഗ്രാമം സന്തുഷ്ട ഗ്രാമം" പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറിത്തൈ വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി. രമാഭായി അമ്മ അദ്ധ്യക്ഷയായി. കൃഷി അസി. ഡയറക്ടർ എ. നൗഷാദ് പദ്ധതി വിശദീകരണം നടത്തി. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, എൻ. ദേവ്, സിന്ധുകുമാരി, എസ്. സിന്ധു, ഗീതാസുരേഷ്, മഞ്ജു പ്രദീപ്, സന്ധ്യസുജയ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. ഫിറോസ് ലാൽ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി എൽ. ലെനിൻ നന്ദിയും പറഞ്ഞു.