നെടുമങ്ങാട്:ബസിൽ കയറുന്നതിനിടയിൽ ഡോർ വലിച്ചടച്ചത് ദേഹത്തുകൊണ്ട് തറയിൽ വീണ് പരിക്കേറ്റ അഭിഭാഷകനെ കണ്ടക്ടർ മർദിച്ചതായി പരാതി. പരിക്കേറ്റ നെടുമങ്ങാട് ബാറിലെ അഭിഭാഷകൻ പനവൂർ സ്വദേശി അഷ്റഫ് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ പുത്തൻപാലത്തായിരുന്നു സംഭവം. നെടുമങ്ങാട്ടു നിന്ന് ഏരുമലയിലേക്കു പോകുന്ന ബസിൽ പുത്തൻപാലത്തു നിന്ന് കയറുന്നതിനിടെ കണ്ടക്ടർ ഡോർ വലിച്ചടച്ചെന്നാണ് പരാതി.ഫുഡ്ബോർഡിൽ നിന്ന അഷ്റഫിെന്റെറ പിറകിൽ ഡോർ തട്ടി ഇയാൾ റോഡിൽ വീണു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഷർട്ടിൽ കുത്തിപിടിച്ച് മർദ്ദിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തെന്ന് അഷ്‌റഫ് നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.