തിരുവനന്തപുരം: വൈദ്യുതി സർചാർജ്ജ് ഏർപ്പെടുത്താനും വെള്ളക്കരം കൂട്ടാനുമുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് എസ്.ആർ.പി സംസ്ഥാന സെക്രട്ടറി എ.എൻ. പ്രേംലാൽ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന പ്രവർത്തക സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. നരുവാമൂട് കെ. കുമാർ അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് രാജീവ് പണിക്കർ, വി.ജെ. പ്രദീപ്, നെല്ലിമൂട് ഷിബു, എസ്. മണി, എൻ. ശ്രീകുമാർ, രാജൻ അരുവിക്കര, പാരൂർക്കുഴി സതികുമാർ, കൗസല്യ ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.