വെമ്പായം: കാറിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.തേക്കട ഓടരുവള്ളിക്കോണം പ്ലാവിള വീട്ടിൽ ബിജുകുമാറാണ് (42 ) മരിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു അപകടം . വീട് പെയിന്റടിക്കാൻ പെയിന്റ് വാങ്ങുന്നതിനായി തേക്കട നിന്ന് നെടുമങ്ങാട്ടേക്കുപോകുന്ന വഴിയിൽ താന്നിമൂട്ടിൽവച്ച് ബൈക്ക് അപടത്തിൽ പെടുകയായിരുന്നു. ഗട്ടറിൽ വീഴാതിരിക്കാൻ ബൈക്ക് ബ്രെക്ക് ചെയ്യുമ്പോൾ, പിന്നിൽ നിന്നുവന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചായിരുന്നു മരണം.ഭാര്യ :സുജി .മക്കൾ: കാശിനാഥ്, ശ്രീഭാഗ്യ.