കല്ലമ്പലം: പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കല്ലമ്പലം മേഖലാ മഹല്ല് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇന്ന് കല്ലമ്പലത്ത് ജനകീയ മാർച്ചും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം അടൂർ പ്രകാശ്‌ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.വി. ജോയി എം.എൽ.എ, അഡ്വ.ബി. സത്യൻ എം.എൽ.എ, കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, കാർത്തിക് ശശി, വർക്കല കഹാർ, കെ.എ. ഷെഫീഖ്, കടയ്ക്കൽ ജുനൈദ് തുടങ്ങിയവർ സംസാരിക്കും.