നെടുമങ്ങാട് :ജില്ലാ പഞ്ചായത്ത് 2019- 2020 പദ്ധതി പ്രകാരം ആനാട് ഡിവിഷനിലെ പനവൂർ പഞ്ചായത്തിൽ 80 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകിയതായി ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ആനാട് ജയൻ അറിയിച്ചു.പേരയം - ഏറെ പേരയം റോഡ് റീ ടാറിംഗ് (20 ലക്ഷം),പേരയം -ആർ.എസ് പുരം റോഡ് (20 ലക്ഷം),വെള്ളാഞ്ചിറ -എസ്.എൻ പുരം റോഡ് (25 ലക്ഷം), ആട്ടുകാൽ -കടുവാപോക്ക് -ഇ.എം.എസ് റോഡ് (15 ലക്ഷം) എന്നിങ്ങനെയാണ് അനുവദിച്ച തുക.ടെൻഡർ നടപടി പൂർത്തിയാക്കി പണി ഉടൻ ആരംഭിക്കുമെന്നും ആനാട് ജയൻ പറഞ്ഞു.