maranalloor

മലയിൻകീഴ് : മാറനല്ലൂർ പൊലീസ് സ്റ്റേഷൻ റോഡിൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ ബുദ്ധിമുട്ട് സൃഷ്ടിച്ച് റോഡിന്റെ നടുഭാഗത്തായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റാൻ അധികൃതർ വിമുഖത കാട്ടുന്നതായി പരാതി. പോങ്ങുംമൂട് പുന്നാവൂർ റോഡിന് സമീപം ഇടറോഡിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച മാറനല്ലൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകുന്ന റോഡിലാണ് പോസ്റ്റ് നിൽക്കുന്നത്. സമീപത്തുള്ളവർ ഏറെ ആശ്രയിക്കുന്ന റോഡാണിത്.

റോഡിനോട് ചേർന്ന മതിലിലും പോസ്റ്റിലും തട്ടാതെ അഭ്യാസം നടത്തിയാണ് വാഹന യാത്രക്കാർ ഈ ഭാഗം കടക്കുന്നത്. മാറനല്ലൂ‌ ഗ്രാമപഞ്ചായത്ത്‌ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചെങ്കിലും പോസ്റ്റ് മാറ്റാതെ കോൺക്രീറ്റ് ചെയ്യാൻ സാധിക്കില്ല. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനോട് പോസ്റ്റ് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് പൊലീസും നാട്ടുകാരും പലവട്ടം ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. പോസ്റ്റ് മാറ്റുന്നതിന് കെ.എസ്.ഇ.ബി.യിൽ തുക അടയ്ക്കണം. അതിന് കടമ്പകളേറെയാണ്. പഞ്ചായത്ത് അധികൃതർ പറയുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പോസ്റ്റ് കെ.എസ്.ഇ.ബി. ഇളക്കി മാറ്റണമെന്ന് ആവശ്യം ഉയർന്നെങ്കിലും തുക അടയ്ക്കണമെന്ന വാശിയിലാണ് കെ.എസ്.ഇ.ബി.

(ഫോട്ടോ അടിക്കുറിപ്പ്.... മാറനല്ലൂർ പൊലീസ് സ്റ്റേഷൻ തടസമായി റോഡ് മദ്ധ്യേ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്)