kalli

കാട്ടാക്കട:കേന്ദ്ര സർക്കാരിന്റെ പൗരത്വബിൽ,വർദ്ധിച്ചുവരുന്ന ദളിത് പീഡനം എന്നിവയ്ക്കെതിരെ കോൺഗ്രസ് കള്ളിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം കെ.പി.സി.സി അംഗം കള്ളിക്കാട് എ.കെ.ശശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.എം.മാത്യുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.എസ്.വിജയചന്ദ്രൻ,കള്ളിക്കാട് ഭുവനേന്ദ്രൻ,വാവോട് രവി,ഷാജികുമാർ,എൽ.കെ.കുമാരി,ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.