മലയിൻകീഴ് :വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് അദ്ധ്യാപകർക്ക് നടത്തുന്ന പരിശീലന പരിപാടികളിൽ അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അംഗീകൃത സ്കൂളുകളുടെ സംഘടനയായ കെ.ആർ.എസ്.എം.എ.യുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് ആനന്ദ് കണ്ണശ മന്ത്രി സി.രവീന്ദ്രനാഥിനും പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാനും നിവേദനം നൽകി.സെക്രട്ടറി ഷിജിൻ കലാം,വൈസ് പ്രസിഡന്റ് കലാം,സദനത്തിൽ ദിലീപ് എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.