prathishedham

കിളിമാനൂർ: പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെ ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കിളിമാനൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി.ആർ. രാജീവ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യു.എസ്. സുജിത്ത് അദ്ധ്യക്ഷനായിരുന്നു. ജി.എൽ. അജീഷ്, ജെ. സുരേഷ്, കെ.ജി. ശ്രീകുമാർ, എസ്. സത്യശീലൻ, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. പുഷ്പപരാജൻ, രതീഷ് വല്ലുർ, റഹീം നെല്ലിക്കാട്, ധനപാലൻ നായർ, സജികുമാർ, ബി.എസ്. വിഷ്ണു, സുഹൈൽ, ചുട്ടയിൽ ഷാനവാസ്, എസ്. ഡൈന, ആർ. സതീഷ്, നിസാർ ചെമ്പകശേരി, താഹ തൊളിക്കുഴി, അരുൺ രാജ്, ശിശുപാലൻ. എന്നിവർ നേതൃത്വം നൽകി.