തിരുവനന്തപുരം: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി ) നടത്തി വരുന്ന സത്യാഗ്രഹസമരം 10–ാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയറ്റിനു മുന്നിൽ ആരംഭിച്ച സമരം പന്ന്യൻ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ശമ്പളം മുടങ്ങാതെ നൽകുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പുതിയ ബസുകൾ ബോഡി കെട്ടി നിരത്തിലിറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്.