നെടുമങ്ങാട് :അമൃതകൈരളി വിദ്യാഭവനിലെ വിദ്യാർത്ഥികൾ ആര്യനാട് കാർമേൽ വൃദ്ധസദനം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു.പുതുവസ്ത്രങ്ങളും ഭക്ഷണപ്പൊതികളും കുട്ടികൾ സമ്മാനിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ട കുട്ടികൾ കരോൾ ഗീതങ്ങളും ആലപിച്ചു.അദ്ധ്യാപകരായ എസ്.എസ്.ബൈജു,പി.എസ്.വിജയ,വി.ജി വിദ്യ തുടങ്ങിയവർ നേതൃത്വം നൽകി.വിദ്യാലയത്തിൽ നടന്നുവരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അന്തേവാസികളെ സന്ദർശിച്ചതെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.