penshanezhs-sanghu

പാറശാല: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് പാറശാല ബ്ലോക്ക് കമ്മിറ്റി അംഗവും മുതിർന്ന പെൻഷണറുമായ പരശുവയ്ക്കൽ സുശീലാമ്മയെ (85) എക്സിക്യുട്ടീവ് അംഗം വിദ്യാധരൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. പെൻഷൻ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കെ.എസ്.പി.എസ് ബ്ലോക്ക് പ്രസിഡന്റ് ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാറശാല രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് ചെറിയകൊല്ല ജയകുമാർ, ട്രഷറർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.