കാട്ടാക്കട: പുഴുവരിച്ച റേഷൻ സാധനങ്ങൾ റേഷൻ ഡിപ്പോയിൽ ഇറക്കാൻ ശ്രമിച്ചത് പൊതു പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെ പൂവച്ചൽ പൊന്നെടുത്ത കുഴിയിലായിരുന്നു സംഭവം.റേഷൻ കടയിൽ കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് യൂണിയൻ തൊഴിലാളികൾ പുഴുവും മറ്റ് പ്രാണികളും ചാക്കിൽ നിന്നു വീഴുന്നത് കണ്ടത്. ഇവർ പ്രതികരിച്ചതോടെ പൊതു പ്രവർത്തകരും രംഗത്തെത്തി.തുടർന്ന് ജില്ലാ സപ്ലെൈ ഓഫീസറെ വിവരം അറിയിച്ചതനുസരിച്ച് കാട്ടാക്കട സപ്ലൈ ഓഫീസർ സ്ഥലത്തെത്തി സ്ഥിതി നേരിട്ട് മനസിലാക്കി.മറ്റ് റേഷൻ ഷോപ്പുകളിൽ ഇറക്കില്ലന്ന് രേഖാമൂലം ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത് .പൊതു പ്രവർത്തകരായ പൊന്നെടുത്തകുഴി സത്യദാസ്,മിനി,രാഘവലാൽ,ലിജുസാമുവൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.