aswin-suresh-accident-dea

. മാല്യങ്കര എസ്.എൻ.എം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ പള്ളിപ്പുറം കാരിയേഴത്ത് സുരേഷ് ബാബുവിന്റെ മകൻ അശ്വിൻ (20), കൊട്ടുവള്ളിക്കാട് തൈക്കൂട്ടത്തിൽ ഷാജിയുടെ മകൻ ടി.എസ്. അക്ഷയ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കോളേജിനടുത്ത് കണ്ണേങ്കാട്ട് ക്ഷേത്രത്തിനു സമീപത്തായി​രുന്നു അപകടം. പള്ളിപ്പുറം ഭാഗത്തേയ്ക്ക് പോയി തിരിച്ച് കോളേജിലേക്ക് വരുമ്പോൾ എതിരെ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. അശ്വിൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയും അക്ഷയ് ആശുപത്രി​യിലെത്തിയ ശേഷവുമാണ് മരിച്ചത്. ഇവരോടൊപ്പം മറ്റൊരു വിദ്യാർത്ഥി കൂടി ഉണ്ടായിരുന്നെന്നും ഇയാൾ ചാടി രക്ഷപ്പെട്ടെന്നുംപറയുന്നു. അശ്വിന്റെ അമ്മ സീന. സഹോദരങ്ങൾ: അമ്പാടി, അമ്മു. അക്ഷയുടെ അമ്മ മല്ലിക .സഹോദരങ്ങൾ: അഭിലാഷ്, അഖിലേഷ്, ഐശ്വര്യ.