കണിയാപുരം : സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി നീർച്ചാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജ്ജിതപ്പെടുത്താൻ ആവിഷ്കരിച്ച ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയുടെ ഭാഗമായി അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കടന്നുപോകുന്ന നീർച്ചാൽ ആയ തെറ്റിയാർ ശുദ്ധീകരിക്കുന്നു. പഞ്ചായത്ത് നടപ്പിലാക്കുന്ന ഇൗ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8ന് ആലുംമൂട് എൽ.പി. സ്കൂളിൽവച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും. തെറ്റിയാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിക്കും. പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം ജില്ലാ പഞ്ചായത്ത് അംഗം എം. ജലീൽ, വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ് ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ കുന്നുംപുറം വാഹിദ് അഡ്വ. അൽത്താഫ് , ജലജകുമാരി മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.