കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനായി കഴക്കൂട്ടത്തെ കടകൾ ഒഴുപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ. പുരനധിവാസവും നഷ്ടപരിഹാരവും നൽകാതെയാണ് നിർമ്മാണ നടപടിയുമായി നാഷണൽ ഹൈവേ അതോറിട്ടി മുന്നോട്ട് പോകുന്നതെന്ന് ചൂണ്ടികാട്ടി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷൈൻ എ. സത്താറും മറ്രു കച്ചടവടക്കാരായ അനിനാഥടക്കം ഏഴുപേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് അടുത്തവർഷം ജനുവരി 20വരെ കട ഒഴുപ്പിക്കുന്നതിനെതിരെ സ്റ്റേ അനുവദിച്ച് ഉത്തരവായത്. ഇതോടെ മേൽപ്പാല നിർമ്മാണം പ്രതിസന്ധിയിലായിരിക്കുകയാണ്.