ipl-auction

കൊൽക്കത്ത : 2020 ഐ.പി.എൽ സീസണിനായുള്ള താരലേലത്തിൽ ഉയർന്ന ഡിമാൻഡ് ആസ്ട്രേലിയൻ താരങ്ങൾക്ക്. റെക്കാഡ് വിലയ്ക്ക് ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയപ്പോൾ ഗ്ളെൻ മാക്‌സ്‌‌വെൽ , സാം കറൻ, ഇയോൻ മോർഗൻ, ഹെട്‌മേയർ, ക്രിസ് മോറിസ് തുടങ്ങിയവരും വൻ വില നേടി.

കമ്മിൻസ് കലക്കി

ഐ.പി.എൽ താരലേല ചരിത്രത്തിലെ വിലയേറിയ വിദേശ താരമായി ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്.

15.5 കോടി രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് കമ്മിൻസിനെ വാശിയേറിയ ലേലത്തിനൊടുവിൽ സ്വന്തമാക്കിയത്. രണ്ടുകോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന കമ്മിൻസിനായി ഡൽഹി ക്യാപിറ്റൽസും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സുമാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. എന്നാൽ അവസാന ഘട്ടത്തിൽ എത്തിയ കൊൽക്കത്ത വൻ തുകയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് ബൗളിംഗിലെ ലോക ഒന്നാം റാങ്കുകാരനെ സ്വന്തമാക്കുകയായിരുന്നു. 2017 ലെ ലേലത്തിൽ ഇംഗ്ളീഷ് ആൾ റൗണ്ടർ ബെൻ സ്റ്റോക്സിന് 14.5 കോടി നൽകിയ റൈസിംഗ് പൂനെ ജയന്റസിന്റെ റെക്കാഡാണ് കമ്മിൻസായി കൊൽക്കത്ത തിരുത്തിയെഴുതിയത്.

ലേലത്തിലെ സൂപ്പർ സ്റ്റാറുകൾ

ക്രിസ്‌ലിൻ മുംബയ് ഇന്ത്യൻസ് 2 കോടി

ഇയോൻ മോർഗൻ കൊൽക്കത്ത 5.25 കോടി

റോബിൻ ഉത്തപ്പ രാജസ്ഥാൻ 3 കോടി

ജാസൺ റോയ് ഡൽഹി 1.5 കോടി

ആരോൺ ഫിഞ്ച് ബാംഗ്ളൂർ 4.4 കോടി

ഗ്ളെൻ മാക്സ‌്‌വെൽ പഞ്ചാബ് 10.75 കോടി
ക്രിസ് വോക്സ് ഡൽഹി 1.5 കോടി

സാം കറൻ ചെന്നൈ 5.5 കോടി

ക്രിസ് മോറിസ് ബാംഗ്ളൂർ 10 കോടി

അലക്സ് കാരേയ് ഡൽഹി 2.4 കോടി

കൗട്ടർ നിലെ മുംബയ് 8 കോടി

കോട്ടെറെൽ പഞ്ചാബ് 8.5 കോടി

പിയൂഷ് ചൗള ചെന്നൈ 6.75 കോടി

യശ്വസി ജയ്സ്വാൾ രാജസ്ഥാൻ 2.4 കോടി

ഹെട്മേയർ ഡൽഹി 7.75 കോടി

മിച്ചൽ മാർഷ് ഹൈദരാബാദ് 2 കോടി

ഉത്തപ്പയും സഞ്ജുവും ഒരു ടീമിൽ

ഇന്നലെ നടന്ന താരലേലത്തിൽ റോബിൻ ഉത്തപ്പയെ മൂന്ന് കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതോടെ കേരള രഞ്ജി ടീമിലെ സഹതാരം സഞ്ജുവിനൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചു. ഇതിൽ സന്തോഷമുണ്ടെന്ന് ഉത്തപ്പ പറഞ്ഞു.

48

കാരനായ സ്പിന്നർ പ്രവീൺ താംബെയാണ് ഇൗ ലേലത്തിലെ ഏറ്റവും പ്രായമേറിയ താരം. 20 ലക്ഷം രൂപ അടിസ്ഥാന വില നൽകി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് താംബെയെ സ്വന്തമാക്കിയിരിക്കുന്നത്.