viswa

വെള്ളനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിൽ ഇന്നലെ പെർഫോമൻസ് ഒാഡിറ്റ് നടത്തി തിരിച്ചുപോകവെ നെഞ്ച് വേദന അനുഭവപ്പെട്ട് വാഹനത്തിന്റെ ഡ്രൈവർ ആര്യനാട് മേലേച്ചിറ മറിയനഗറിൽ വിശ്വദാസ്(56) മരിച്ചു.ഇന്നലെ വൈകിട്ട് 5 നാണ് സംഭവം. വെള്ളനാട് നാലുമുക്കിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കളക്ട്രേറ്റിൽ ദിവസകൂലിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ് വിശ്വദാസ്.ഭാര്യ:ജയ. മകൻ:ജോബിൻ.