തിരുവനന്തപുരം : വള്ളക്കടവ് പുത്തൻപാലം പുത്തൻറോഡിൽ പള്ളത്ത് സജീന ഹൗസിൽ പരേതരായ ഇസ്മയിൽ കുഞ്ഞിന്റെയും റഹ്‌മാബീവിയുടെയും മകൻ അബ്ദുല്ലാകുഞ്ഞ് (75, പട്ടാളം എയർപോർട്ട് ടാക്സിഡ്രൈവർ) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മക്കൾ: നൂർജഹാൻ, മെഹർ ജാൻ, സജീന, സാജിദ, നസീമ, പരേതയായ ഷാമില. മരുമക്കൾ: മുഹമ്മദ് ഷാഫി, ഒസ്‌നാർ, ദിലീപ്, പരേതനായ ബഷീർ, സബീർ. അബ്ദുല്ലാകുഞ്ഞിന്റെ നിര്യാണത്തിൽ ശശിതരൂർ എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, വി. സുരേന്ദ്രപിള്ള, വി. ശിവൻകുട്ടി, കേരള മുസ്ളിം ജമാ അത്ത് കൗൺസിൽ ജില്ലാവർക്കിംഗ് പ്രസിഡന്റ് പാപ്പനംകോട് അൻസാരി എന്നിവർ അനുശോചിച്ചു.