
കഴക്കൂട്ടം: തുമ്പ സെന്റ് സേവേഴ്‌സ് കോളേജിനു സമീപം തീരദേശ പാതയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നോർത്ത് തുമ്പ ഫാത്തിമ ആശുപത്രിയ്ക്ക് സമീപം സെന്റ് മേരീസ് ഹൗസിൽ എബ്രഹാം ബാസീർ (ജോയി , 64) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലര മണിയോടു കൂടിയാണ് അപകടമുണ്ടായത്. ജോയി സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് വരുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ജസ്റ്റിൻ എബ്രഹാം. മക്കൾ: മൈക്കിൾ എബ്രഹാം, മിൽട്ടൺ എബ്രഹാം, മിഡ്‌സൺ എബ്രഹാം. മരുമക്കൾ: സജി മൈക്കിൾ, സൗമ്യ മിൽട്ടൺ.