തിരുവനന്തപുരം: ' ഒരു ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ. ഹോസ്‌പിറ്റൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പട്ടം കേന്ദ്രീയ വിദ്യാലയ സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രഭാഷണം സംഘടിപ്പിച്ചു. രണ്ട് ബാച്ചുകളായി നടത്തിയ ബോധവത്കരണ പ്രഭാഷണങ്ങൾ എസ്.കെ. ഹോസ്‌പിറ്റലിലെ ശ്വാസകോശ വിദഗ്ദ്ധയായ ഡോ. പത്മാവതി ആർ, ശിശുരോഗ വിദഗ്ദ്ധയായ ഡോ. മീനാകൃഷ്ണൻ വി. എന്നിവർ നയിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ എബ്രഹാം മാത്യു, ഇംഗ്ളീഷ് അദ്ധ്യാപിക രശ്‌മി എന്നിവർ സംസാരിച്ചു.