തിരുവനന്തപുരം: വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം കൂടി പരിഗണിക്കണമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. വട്ടിയൂർക്കാവ് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. സെമിനാറിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തി സമയബന്ധിതമായി വികസന പദ്ധതികൾക്ക് രൂപം നൽകുമെന്നും പദ്ധതികൾ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും എം.എൽ.എ പറഞ്ഞു. റസിഡന്റ്സ് അസോസിയേഷനുകൾ നിവേദനങ്ങളിലൂടെ വികസന നിർദ്ദേശങ്ങൾ സമർപ്പിച്ചു. സമാപനസമ്മേളനം മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. രാജിമോൾ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, പ്ലാനിംഗ് ബോർഡ് മെമ്പർ കെ.എൻ. ഹരിലാൽ, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ, കൗൺസിലർമാരായ ഹരിശങ്കർ, അനിത, എം. വേലപ്പൻ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, വട്ടിയൂർക്കാവ് ശ്രീകുമാർ, എസ്. ജയചന്ദ്രൻ, എസ്. സുധാകരൻ നായർ, പട്ടം ശശിധരൻ നായർ എന്നിവർ സംസാരിച്ചു.