തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി.കുറുപ്പും സംഗീതത്തിന്റെ കുലപതി ദേവരാജൻ മാസ്റ്ററും ആദ്യമായി ഒന്നിച്ചപ്പോൾ പിറവിയെടുത്ത 'അമ്പിളി മുത്തച്ഛൻ പിച്ച നടക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ' എന്ന ഗാനം ആലപിച്ച മുതിർന്ന പിന്നണി ഗായിക ലളിത ആർ.ഗോപാലൻ നായരെ പ്രേംനസീർ സുഹൃദ് സമിതിയുടെ ക്രിസ്‌മസ്- പുതുവത്സരാഘോഷ ചടങ്ങിൽ ആദരിക്കും. ഇന്ന് വൈകിട്ട് 6ന് നന്ദാവനം കൃഷ്‌ണപിള്ള മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ സൂര്യ കൃഷ്‌ണമൂർത്തി ലളിതയെ ആദരിക്കും. ലളിതയുടെ മകനും പിന്നണി ഗായകനും ആകാശവാണി അസിസ്റ്റന്റ് ഡയറക്ടറുമായ ജി.ശ്രീറാം, അമേരിക്കയിൽ നിന്നുള്ള സിമി മാക് തുടങ്ങിയവർ പങ്കെടുക്കും. 18 വയസ് മുതൽ കർണാടക സംഗീതം അവതരിപ്പിച്ചു തുടങ്ങിയ ലളിത ഹരിശ്ചന്ദ്ര, പ്രത്യാശ, കെടാവിളക്ക്, അവർ ഉണരുന്നു എന്നീ ചിത്രങ്ങൾക്കായി പാടിയിട്ടുണ്ട്.