കല്ലമ്പലം:ഇടമൺനില എസ്‌.എൻ.വി.എൽ.പി സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ് മാസ്റ്റർ സുജികുമാർ ക്രിസ്മസ് സന്ദേശം നൽകി.പാഴ് വസ്തുക്കൾ,കാർഡ് ബോർഡ് എന്നിവ ഉപയോഗിച്ച് നക്ഷത്രം,പുൽക്കൂട്,കാർഡ്,പോസ്റ്റർ നിർമ്മാണവും തുടർന്ന് കുട്ടികളുടെ ബാന്റ് മേളത്തോടെ ക്രിസ്മസ് അപ്പൂപ്പനൊപ്പം ഘോഷയാത്ര നടന്നു.