gk

1. വർണാന്ധത ഏത് തരം രോഗത്തിന് ഉദാഹരണമാണ്?

പാരമ്പര്യരോഗം

2. ദീർഘനാളായുള്ള മാംസ്യത്തിന്റെ കുറവുകൊണ്ട് കുട്ടികളിലുണ്ടാവുന്ന രോഗമേത്?

ക്വാഷിയോർക്കർ

3. ശരീരത്തിലെ പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന 'ടെറ്റനി" എന്ന രോഗം ഏത് ഹോർമോണിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്?

പാരാതൈറോയ്‌ഡ്

4. ഏതു ഹോർമോണിന്റെ ഉത്‌പാനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്ക് കാരണം?

സൊമാറ്റോട്രോഫിൻ

5. 'നാവികരുടെ പ്ളേഗ്" എന്നറിയപ്പെടുന്ന രോഗമേത്?

സ്‌കർവി

6. ഏതു വൈറ്റമിന്റെ കുറവാണ് വന്ധ്യതയ്ക്കു കാരണമായി തീരാവുന്നത്?

വൈറ്റമിൻ ഇ

7. അധിചർമ്മം ഉരുണ്ടുകൂടുമ്പോഴുണ്ടാവുന്ന ചെറിയ മുഴകളായ അരിമ്പാറക്കു കാരണമായ സൂക്ഷ്മജീവിയേത്?

വൈറസ്

8. കേരളത്തിൽ അരിവാൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ജനവിഭാഗമേത്?

വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികൾ

9. അസ്റ്റിഗ്‌മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

സിലിൺഡ്രിക്കൽ ലെൻസ്

10. ലോമികകളിൽ ഉയർന്നുവരുന്ന ദ്രാവകമായ ലിംഫിന്റെ ഒഴുക്ക് കുറയുന്ന രോഗാവസ്ഥ ഏത്?

നീർവീക്കം

11. നെഫ്രിറ്റിസ് എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത് അവയവത്തിനാണ് ഉണ്ടാവുന്നത്?

വൃക്കകൾക്ക്

12. ഇരുമ്പിന്റെ അംശം കലർന്ന ഭക്ഷണം ശരിയായ അളവിൽ കഴിക്കാതിരിക്കുമ്പോഴുള്ള രോഗാവസ്ഥ ഏത്?

വിളർച്ച

13. ഘനലോഹമായ കാഡ്‌മിയത്തിന്റെ മലിനീകരണ ഫലമായുള്ള രോഗമേത്?

ഇതായ് - ഇതായ് രോഗം

14. പാറമടകളിൽ പണിയെടുക്കുന്നവരെ ബാധിക്കുന്ന ശ്വാസകോശ രോഗമേത് ?

സിലിക്കോസിസ്

15. അതിറോസ് ക്ളീറോസിസ് സംഭവിച്ച രക്തക്കുഴലിന്റെ ഭിത്തിയിൽ രക്തകോശങ്ങൾ ഒട്ടിപ്പിടിക്കുന്ന രോഗാവസ്ഥയേത്?

ത്രോംബോസിസ്

16. സെറിബ്രൽ കേന്ദ്രത്തിൽ നിന്നുമുണ്ടാവുന്ന താളം തെറ്റിയ അമിത വൈദ്യുത ചാർജ് മൂലമുള്ള രോഗാവസ്ഥ ഏത്?

അപസ്മാരം

17. ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം?

ലണ്ടൻ

18. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് ഏത് സംഘടനയുടെ ബാങ്കാണ്?

ബ്രിക്സ്

19. സർവരാജ്യസഖ്യം സ്ഥാപിതമായ വർഷം?

1920

20. വൈവിദ്ധ്യത്തിലും ഒരുമിച്ച് എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്?

യൂറോപ്യൻ യൂണിയൻ.